അരുണോദയം
കാത്തുകിടന്ന
കാകന്മാര്‍ നീട്ടികൂവി
പൂട വിറപ്പിച്ച പൂവന്‍റെ
അങ്കക്കലിയടങ്ങി..
ഉച്ചത്തണലില്‍
കുളത്തിലെ തവളകള്‍
അട്ടിപ്പായലിന്‍റെ ആഴങ്ങളില്‍
ഏഴാംസ്വര്‍ഗ്ഗം തേടി...
പടിഞ്ഞാട്ട് പാഞ്ഞ
വണ്ണാത്തികള്‍
സന്ധ്യക്കു നീരാടാന്‍
ചെങ്കതിര്‍ തേടി
അന്തിസൂര്യന്‍റെ കണ്ണുകള്‍
ആഴിയില്‍ പോയ്
ഊളിയിട്ട ദിനകരന്‍റെ
ചെങ്കോല്‍
കട്ടെടുത്തതാര്....?
______________________________
നന്നായിട്ടുണ്ട്... ആദ്യത്തെ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.. പൂവന്റെ അഹങ്കാരത്തിന് അറുതിവരുത്തി... ഗുഡ് :)
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഇനിയും എഴുതൂ...
'കാകന്മാര്‍ നീട്ടികൂവി'
ReplyDeleteകാകൻ = കാക്ക
കാക്ക നീട്ടി കൂവാറില്ല..
നന്നായിട്ടുണ്ട്..........എല്ലാ ഭാവുകങ്ങളും നേരുന്നു
ReplyDeleteപടിഞ്ഞാട്ട് പാഞ്ഞ വണ്ണാത്തികള്‍ സന്ധ്യക്കു നീരാടാന്‍ ചെങ്കതിര്‍ തേടി .അന്തിസൂര്യന്‍റെ കണ്ണുകള്‍ ആഴിയില്‍ പോയ്
ReplyDeleteവണ്ണാത്തികൾക്ക് നീരാടാൻ ചെങ്കതിർ വേണം എന്നത് വികലചിന്തയാണ്. പടിഞ്ഞാട്ട് എന്നു പറഞ്ഞതു അമേരിക്കൻ പ്രവാസത്തെ കുറിച്ചാണോ?
ഞാനും ആലോചിക്കുകയായിരുന്നു....katte dutthathaaraanu ...?
ReplyDeleteനന്നായിട്ടുണ്ട്.. ആശംസകള്‍ നേരുന്നു ..
ReplyDeleteiniyum ezhuthoo..
ReplyDeleteaashamsakal...
എഴുതുക ഇനിയും...വായിക്കുക ധാരാളം
ReplyDeleteനല്ല തുടക്കം, എഴുതുക
ReplyDeletevalare nannayittundu...... aashamsakal.......
ReplyDeleteനന്നായിട്ടുണ്ട് കവിത.. തുടരൂ.. :)
ReplyDelete