അരുണോദയം
കാത്തുകിടന്ന
കാകന്മാര്‍ നീട്ടികൂവി
പൂട വിറപ്പിച്ച പൂവന്‍റെ
അങ്കക്കലിയടങ്ങി..
ഉച്ചത്തണലില്‍
കുളത്തിലെ തവളകള്‍
അട്ടിപ്പായലിന്‍റെ ആഴങ്ങളില്‍
ഏഴാംസ്വര്‍ഗ്ഗം തേടി...
പടിഞ്ഞാട്ട് പാഞ്ഞ
വണ്ണാത്തികള്‍
സന്ധ്യക്കു നീരാടാന്‍
ചെങ്കതിര്‍ തേടി
അന്തിസൂര്യന്‍റെ കണ്ണുകള്‍
ആഴിയില്‍ പോയ്
ഊളിയിട്ട ദിനകരന്‍റെ
ചെങ്കോല്‍
കട്ടെടുത്തതാര്....?
______________________________